സ്‌കൂള്‍ ബസ്സില്‍ പീഡനം; ഡ്രൈവര്‍ അറസ്റ്റില്‍

Update: 2023-01-19 13:45 GMT


കണ്ണൂര്‍: സ്‌കൂള്‍ ബസില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അസീമിനെയാണ് ടൗണ്‍ പോലീസ് പോക്‌സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 14ന് മുമ്പ് പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് പീഡിപ്പിച്ചെന്നു കാണിച്ച് വളപട്ടണം സ്‌റ്റേഷന്‍ പരിധിയിലെ 32കാരിയായ മാതാവാണ് ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയത്. തുടര്‍ന്ന് ടൗണ്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.

Similar News