പോക്‌സോ കേസ്: സിനിമ സീരിയല്‍ താരം കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരായി

Update: 2025-01-30 07:50 GMT
പോക്‌സോ കേസ്: സിനിമ സീരിയല്‍ താരം കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരായി

കോഴിക്കോട്: പോക്‌സോ കേസില്‍ സിനിമ സീരിയല്‍ താരം കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരായി. കോഴിക്കോട് കസബ പോലിസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. കേസില്‍ ജയചന്ദ്രനെ ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിരുന്നു.

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കസബ പോലിസ് നടന്‍ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നല്‍കിയ പരാതി പോലിസിനു കൈമാറുകയായിരുന്നു. എന്നാല്‍ കുടുംബപ്രശ്നങ്ങള്‍ മൂലം തന്നെ വ്യാജകേസില്‍ കുടുക്കുകയാണെന്നാണ് ജയചന്ദ്രന്റെ വാദം.

Tags:    

Similar News