തുനീസ്യന്‍ പ്രസിഡന്റിന് വിഷം പുരട്ടിയ കത്ത്: വനിതാ ജീവനക്കാരി ആശുപത്രിയില്‍

Update: 2021-01-29 04:39 GMT


നാദിയ അകാച്ച


തൂനിസ് : തുനീസ്യന്‍ പ്രസിഡന്റ് കൈസ് സഈദിന് അജ്ഞാതന്‍ വിഷം പുരട്ടിയ കത്ത് അയച്ചു. പ്രസിഡന്റിന്റെ ഓഫിസ് വിലാസത്തില്‍ വന്ന കത്ത് പൊട്ടിച്ച വനിതാ ജീവനക്കാരി കടുത്ത രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.


പ്രസിഡന്റിന് വിഷം പുരട്ടിയ കത്ത് ലഭിച്ച കാര്യം അദ്ദേഹത്തിന്റെ ഓഫീസാണ് അറിയിച്ചത്. പ്രസിഡന്റിന് ആരോ വിഷം നല്‍കാന്‍ ശ്രമിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ സ്ഥിരീകരണമായി. അജ്ഞാതന്‍ അയച്ച കത്ത് തിങ്കളാഴ്ചയാണ് പ്രസിഡന്റിന്റെ ഓഫീസില്‍ എത്തിയതെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രസിഡന്റ് സഈദിന്റെ പേരില്‍ വന്ന കത്ത് ഉദ്യോഗസ്ഥ മേധാവി നാദിയ അകാച്ചയുടെ കൈയിലാണ് ലഭിച്ചത്. കത്ത് പൊട്ടിച്ചപ്പോള്‍ അതില്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവര്‍ ഉടന്‍ തന്നെ അവശയായി. കാഴ്ച കുറയുകയും കടുത്ത തലവേദന അനുഭപ്പെടുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും നേരിയ തോതില്‍ അസ്വസ്ഥത ഉണ്ടായി.


കത്ത് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക സംവിധാനത്തിലേക്ക് അയച്ചതായും പത്രക്കുറിപ്പില്‍ പറഞ്ഞു.




Tags:    

Similar News