ടാങ്കര്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മരിച്ചു

Update: 2019-01-06 20:19 GMT

പത്തനംതിട്ട: ചെങ്ങറയില്‍ ടാങ്കര്‍ ലോറി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു. മലയാലപ്പുഴ പൊതീപ്പാട് കുളത്തുങ്കല്‍ സുനീഷ്(32 )ആണ് മരിച്ചത്. സഹായികളായ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ലാറ്റക്‌സ് ടാങ്കറില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഗുരുതരാവസ്ഥയിലായവരെ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.




Tags:    

Similar News