യുപിയില്‍ യുവതിക്ക് നേരെ പോലിസുകാരന്റെ അതിക്രമം; തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ച് വീഴ്ത്തി
ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് യുവതിക്ക് നേരെ സര്‍വേഷ് എന്ന പൊലീസുകാരന് ആക്രമണം നടത്തിയത്. ഇയാളുടെ വെടിയേറ്റ കിഷന്‍ലാല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ യുവതിക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം. അക്രമം തടഞ്ഞയാളെ വെടിവെച്ചു പരിക്കേല്‍പ്പിക്കുയും ചെയ്തു. അസംഘറിലാണ് സംഭവം നടന്നത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് യുവതിക്ക് നേരെ സര്‍വേഷ് എന്ന പൊലീസുകാരന് ആക്രമണം നടത്തിയത്. ഇയാളുടെ വെടിയേറ്റ കിഷന്‍ലാല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
കമല്‍പൂര്‍ ഗ്രാമത്തില്‍വെച്ചാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു വെടിയേറ്റ കിഷന്‍ലാലും യുവതിയും. പോകുന്ന വഴി വാഹനത്തിലുണ്ടായിരുന്ന സര്‍വേഷും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി. ഇത് ചോദ്യം ചെയ്ത കിഷന്‍ലാലിന് നേരെ സര്‍വേഷ് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ സര്‍വേഷിനെയും മറ്റു രണ്ടുപേരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യോഗി ആതിഥ്യനാഥ് ഭരണമേറ്റടുത്തതോടെ യുപിയില്‍ കുറ്റകൃത്യങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം കുത്തനെ വര്‍ധിച്ചിട്ടുണ്ട്.