വയനാട്ടില്‍നിന്ന് കാണാതായ പോലിസ് ഉദ്യോഗസ്ഥയെ കണ്ടെത്തി

Update: 2022-10-12 09:01 GMT

തിരുവനന്തപുരം: വയനാട്ടില്‍ പനമരത്തുനിന്ന് കാണാതായ സിഐ കെ എ എലിസബത്തിനെ(54) തിരുവനന്തപുരത്ത് കണ്ടത്തി. സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് കണ്ടെത്തിയതെന്ന് വയനാട് ജില്ലാ പോലിസ് മേധാവി ആര്‍ ആനന്ദ് പറഞ്ഞു.

കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പുറപ്പെട്ടശേഷമാണ് ഇവരെ കാണായത്. ഇവര്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.

മാനന്തവാടി പോലിസാണ് അന്വേഷണം നടത്തിയത്.

Similar News