രാജ്യ തലസ്ഥാനത്ത് വലിയ ബാനറുകള്‍ സ്ഥാപിച്ച സംഭവം; കെജ്‌രിവാളിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലിസ്

Update: 2025-03-28 07:43 GMT
രാജ്യ തലസ്ഥാനത്ത് വലിയ ബാനറുകള്‍ സ്ഥാപിച്ച സംഭവം; കെജ്‌രിവാളിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലിസ്

ന്യൂഡല്‍ഹി: 2019-ല്‍ രാജ്യ തലസ്ഥാനത്ത് വലിയ ബാനറുകള്‍ സ്ഥാപിച്ച് പൊതുപണം ദുരുപയോഗം ചെയ്തതിന് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലിസ്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നേഹ മിത്തലിന് മുന്നില്‍ സമര്‍പ്പിച്ച കംപ്ലയന്‍സ് റിപോര്‍ട്ടിസലാണ് പോലിസ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊതു സ്ഥലത്ത് വലിയ ബാനറുകള്‍ സ്ഥാപിച്ചത് നിയമ ലംഘനമാണെന്ന് ആരോപിച്ച് മാര്‍ച്ച് 11-ന് ജഡ്ജി പോലിസിനോട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കേസ് അടുത്ത വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 18 ലേക്ക് മാറ്റി.

കെജ്‌രിവാളിന് പുറമെ, മുന്‍ എംഎല്‍എ ഗുലാബ് സിങിനും അന്നത്തെ ദ്വാരക കൗണ്‍സിലറായ നിതിക ശര്‍മ്മയ്ക്കുമെതിരെ 'വലിയ' ബാനറുകള്‍ സ്ഥാപിച്ചതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. 2019 ല്‍ കെജ്‌രിവാളും, അന്നത്തെ മട്ടിയാല എംഎല്‍എ ഗുലാബ് സിങും (എഎപി), അന്നത്തെ ദ്വാരക എ വാര്‍ഡ് കൗണ്‍സിലറായ നിതിക ശര്‍മ്മയും പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ വലിയ വലിപ്പത്തിലുള്ള ബാനറുകള്‍ സ്ഥാപിച്ച് പൊതു പണം മനഃപൂര്‍വ്വം ദുരുപയോഗം ചെയ്തു' എന്നാണ് കേസ്.

Tags:    

Similar News