എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിക്കുമ്പോള്‍ പോലിസ് നോക്കിനിന്നു; കൂടെയുണ്ടായിരുന്നവരെ വീട്ടില്‍കയറി മര്‍ദ്ദിച്ചെന്നും ലോ കോളജ് വിദ്യാര്‍ഥി സഫ്‌ന

കോളജിന് പുറത്തേയ്ക്ക് പോകുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു

Update: 2022-03-16 07:08 GMT

തിരുവനന്തപുരം: തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുമ്പോള്‍ പോലിസുകാര്‍ നോക്കിനിന്നുവെന്ന് ലോ കോളജില്‍ മര്‍ദ്ദനമേറ്റ കെഎസ്‌യു യൂനിറ്റ് പ്രസിഡന്റ് സഫ്‌ന. നേരത്തേയും ആക്രമണങ്ങളുണ്ടായിരുന്നു. അന്ന് പോലിസും സ്റ്റാഫ് കൗണ്‍സിലും നടപടിയൊന്നുമെടുത്തിരുന്നില്ലെന്നും സഫ്‌ന ചൂണ്ടിക്കാട്ടി. തന്നെ വലിച്ചിഴച്ചുവെന്നും കൂടെയുണ്ടായിരുന്നവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചുവെന്നും സഫ്‌ന പറഞ്ഞു.

കോളജിന് പുറത്തേയ്ക്ക് പോകുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എന്നെയും ആഷിഖിനേയും മിഥുനിനേയും കോളജില്‍ വെച്ച് ആക്രമിച്ചു. വീട്ടില്‍ കയറി ദേവനാരായണനേയും കൂടെയുള്ള പത്ത് പേരേയും ആക്രമിച്ചു. തേപ്പുപെട്ടി ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചു. വലിച്ചിഴയ്ക്കുകയാണുണ്ടായത്. ഇതിനു മുമ്പും അക്രമമുണ്ടായിരുന്നു. പോലിസും സ്റ്റാഫ് കൗണ്‍സിലും നടപടിയൊന്നുമെടുത്തില്ല. പേരിന് പരാതി എഴുതിയെടുക്കുക മാത്രമാണുണ്ടായിരുന്നത്. ഇനിയൊരു വിദ്യാര്‍ത്ഥിയ്ക്ക് ഈ ഗതിയുണ്ടാവാന്‍ പാടില്ല. വ്യത്യസ്തമായ രാഷ്ട്രീയമുള്ള വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് നീതീകരിക്കാനാവാത്തതാണ്.

എസ്എഫ്‌ഐ പ്രപര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ: പ്രതിപക്ഷ നേതാവ് 

അതേസമയം, ലോ കോളജ് സംഘര്‍ഷം സഭയില്‍ പ്രതിപക്ഷം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് പോലിസ് നോക്കി നിന്നു. എസ്എഫ്‌ഐ പ്രപര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യൂനിയന്‍ ഉദ്ഘാടനത്തിന് അനുവദിച്ച സമയം കഴിഞ്ഞും പിരിഞ്ഞ് പോകാതെ കോളജ് കാംപസില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ തമ്മില്‍ രാത്രി 8.30 മണിയോടെ സംഘര്‍ഷമുണ്ടായെന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ സബ്മിഷന് നല്‍കിയ മറുപടി. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിട്ടുണ്ട്. പുലര്‍ച്ചെ തന്നെ മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇരുവിദ്യാര്‍ത്ഥി സംഘടനകളിലുംപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് പോലിസ് റിപോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൊഴി ശേഖരിച്ച് പോലിസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതാണ് എന്നും മുഖ്യമന്ത്രി മറുപടി നല്‍കി. 

Tags:    

Similar News