വിവാദ വ്‌ളോഗര്‍ സഹോദരന്‍മാര്‍ക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പോലിസ്
എബിനും ലിബിനും അവരുടെ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കോഴിക്കോട്: വിവാദ വ്‌ളോഗര്‍ സഹോദരന്‍മാര്‍ക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പോലിസ്. പ്രതികളായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ ആണ് ഗുരുതരമായ ആരോപണം ഇന്നയിച്ചത്. മയക്കുമരുന്നു കടത്തില്‍ വ്‌ളോഗര്‍ സഹോദരന്മാരായ എബിന്‍ ലിബിന്‍ എന്നിവര്‍ക്ക് പങ്കുണ്ടോയെന്നു പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
എബിനും ലിബിനും അവരുടെ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതികള്‍ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ആവശ്യം ഉന്നയിച്ച പൊലീസ് സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.