ടോയ്ലറ്റിലെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലിസുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: മെഡിക്കൽകോളജ് ടോയ്ലറ്റിലെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലിസുകാരൻ അറസ്റ്റിൽ. ചെങ്കൽ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം.
രോഗിയായ ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇയാൾ ജെറിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് എടുത്തത്.