ബീഹാറിലെ രാഷ്ട്രീയപ്രതിസന്ധി: ബിജെപി യോഗം ചേര്‍ന്നു

Update: 2022-08-09 09:26 GMT

പട്‌ന: നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ബിജെപി യോഗം ചേര്‍ന്നു. ഉപമുഖ്യന്ത്രി തര്‍കിഷോര്‍ പ്രസാദിന്റെ വസതിയിലായിരുന്നു യോഗം.

യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കളായ ഭിഖുഭായ് ദല്‍സാനിയ, രേണു ദേവി, മംഗള്‍ പാണ്ഡെ, നിതിന്‍ നവിന്‍, അമ്രേന്ദ്ര പ്രതാപ് സിംഗ്, സാമ്രാട്ട് ചൗധരി എന്നിവര്‍ പുറത്തുപോയി.

ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് ചേരും.

ജെഡി(യു) എന്‍ഡിഎ വിട്ട സാഹചര്യത്തിലാണ് കോര്‍കമ്മറ്റി യോഗം വിളിച്ചത്.

നിതീഷ് കുമാര്‍ നീതി ആയോഗം യോഗത്തിന് ഡല്‍ഹിയില്‍ എത്താതിരുന്നതുമുതലാണ് ജെഡി(യു) എന്‍ഡിഎ വിടാനിടയുണ്ടെന്ന അഭ്യൂഹം പരന്നത്.

ഞായറാഴ്ച ജെഡി(യു) നേതാവും കേന്ദ്രമന്ത്രിയുമായ ആര്‍സിപി സിങ് ബിജെപിയിലേക്ക് മാറിയിരുന്നു. പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കര്‍ രൂപീകരമ ശ്രമത്തിലാണ് നിതീഷ് കുമാര്‍. 

എന്‍ഡിഎയില്‍നിന്ന് പുറത്തുപോയതായി പ്രഖ്യാപിച്ച നിതീഷ് കുമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഡിഎയുമായി വേര്‍പിരിയാനുളള തീരുമാനമെടുക്കുന്നതിനു മുന്നോടിയായി അദ്ദേഹം എംഎല്‍എമാരുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായാണ് അദ്ദേഹം ഗവര്‍ണറെ കാണുക. പ്രതിപക്ഷം നിതീഷിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Tags:    

Similar News