സ്വാതന്ത്ര്യ സമര മാതൃകയില്‍ സ്ത്രീകള്‍ പോരാട്ടരംഗത്തിനിറങ്ങേണ്ട രാഷ്ട്രീയ സാഹചര്യം: അജ്മല്‍ ഇസ്മാഈല്‍
വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംഘടിപ്പിച്ച ഒരുക്കം 2021 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി: സ്വാതന്ത്ര്യ സമര മാതൃകയില്‍ സ്ത്രീകള്‍ പോരാട്ടരംഗത്തിനിറങ്ങേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍. വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംഘടിപ്പിച്ച ഒരുക്കം 2021 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിക്കാലത്തും ഫാഷിസ്റ്റുകള്‍ പൗരന്‍മാരെ നിരന്തരം വേട്ടയാടുകയാണ്.
കേന്ദ്ര ബിജെപി സര്‍ക്കാര്‍ കുത്തകകള്‍ക്ക് വേണ്ടി വാക്‌സിന്‍ ഉള്‍പ്പെടെയുള്ള സകല മേഖലകളിലും ജനങ്ങളെ കൊള്ളയടിക്കുന്നു. ഏറ്റവും പുതിയതായി ലക്ഷദ്വീപ് നിവാസികളുടെ തൊഴിലിലും ആരോഗ്യത്തിലും ഫാഷിസം പിടിമുറിക്കിയിരിക്കുന്നു. പൗരന്‍മാരുടെ ആരോഗ്യത്തിനും ജീവനും പുല്ല് വില കല്‍പിച്ച് ലക്ഷദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനം റദ്ദ് ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് സ്ത്രീകള്‍ മാതൃകയായത് പോലെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് തെരുവുകളിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.