10 മണിക്കൂര്‍ മരക്കൊമ്പില്‍ തൂങ്ങിക്കിടന്നു; മനക്കരുത്തില്‍ 79കാരിക്ക് 'പുനര്‍ജന്‍മം'
പാലക്കാട്: തോട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട 79കാരി 10 മണിക്കൂര്‍ മരക്കൊമ്പില്‍ തൂങ്ങിക്കിടന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുര്‍ശ്ശി ചന്ദ്രമതി(79)ക്കാണ് മനക്കരുത്തിന്റെ ബലത്തില്‍ 'പുനര്‍ജന്‍മം' ലഭിച്ചത്. കര്‍ക്കിടക മാസം തുടങ്ങിയതിനാല്‍ മുങ്ങിക്കുളിക്കാനായാണ് ചൊവ്വാഴ്ച രാവിലെ ആറിന് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. ശക്തമായ കുത്തൊഴുക്കുള്ള തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു. എന്നാല്‍, മനക്കരുത്ത് കൈവിടാതെ മരക്കൊമ്പില്‍ തൂങ്ങിക്കിടന്നു. വീട്ടുകാരും നാട്ടുകാരും ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ചന്ദ്രമതിയെ കണ്ടെത്തിയത്. വൈകീട്ട് നാലോടെയാണ് ചന്ദ്രമതിയെ കണ്ടെത്തിയത്.