പൊന്നാനിയില്‍ കത്രികയ്ക്ക് വച്ചത് കട്ടിംങ് പ്ലെയര്‍ കൊണ്ടുപോയി

ഇ ടി മുഹമ്മദ് ബഷീറിന്റെ രണ്ടര ലക്ഷത്തോടടുത്ത ഭൂരിപക്ഷം മാത്രമല്ല പൊന്നാനിയിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഞെട്ടിച്ചത് മറിച്ച് സമീറ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി നേടിയ വോട്ടിന്റെ കണക്ക് കൂടിയാണ്.

Update: 2019-05-25 19:12 GMT

പൊന്നാനി: കത്രിക ചിഹ്നത്തിൽ അന്‍വര്‍ തോറ്റെങ്കിലും കത്രിക കൊണ്ട് ഗുണമുണ്ടായത് കട്ടിങ് പ്ലെയർ ചിഹ്നത്തിൽ മൽസരിച്ച സമീറയ്ക്കാണ്. ഇ ടി മുഹമ്മദ് ബഷീറിന്റെ രണ്ടര ലക്ഷത്തോടടുത്ത ഭൂരിപക്ഷം മാത്രമല്ല പൊന്നാനിയിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഞെട്ടിച്ചത് മറിച്ച് സമീറ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി നേടിയ വോട്ടിന്റെ കണക്ക് കൂടിയാണ്. വോട്ടെണ്ണിയപ്പോള്‍ 16,228 വോട്ടാണ് സമീറ നേടിയത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമീറ ആയിരത്തിന് മുകളില്‍ വോട്ട് നേടി. തിരഞ്ഞെടുപ്പില്‍ അഞ്ചാം സ്ഥാനവും ലഭിച്ചു. ഇത്രയധികം വോട്ട് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി എങ്ങനെ നേടി എന്നായിരുന്നു പൊന്നാനിക്കാരുടെ സംശയം. പിന്നീടാണു കാര്യങ്ങള്‍ വ്യക്തമായത്. മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായ പി വി അന്‍വറിന്റെ ചിഹ്നമായ കത്രികയോട് സാമ്യമുള്ള കട്ടിങ് പ്ലെയറാണ് സമീറയ്ക്ക് വോട്ട് നേടി കൊടുത്തതെന്നാണ് നിരീക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

തിരുരങ്ങാടിയില്‍ 1673 വോട്ടും താനൂരില്‍ 1664 വോട്ടും തിരൂരില്‍ 2255 വോട്ടും തവനൂരില്‍ 2450 വോട്ടും പൊന്നാന്നിയില്‍2815 വോട്ടും തൃത്താലയില്‍ 3189 വോട്ടും സമീറ സ്വന്തമാക്കി.

Similar News