പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് എംഡിഎംഎ പിടികൂടി

Update: 2025-03-20 15:01 GMT
പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് എംഡിഎംഎ പിടികൂടി

പത്തനംതിട്ട: പന്തളം കുരമ്പാലയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി ജീവനക്കാരന്‍ അനി ആണ് പോലിസിന്റെ പിടിയിലായത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിനെ തുടര്‍ന്ന് ഈ കടയും ജീവനക്കാരനും ഏറെക്കാലമായി പോലിസ് നിരീക്ഷണത്തിലായിരുന്നു. കടയില്‍ ലഹരി വസ്തു എത്തിയെന്ന ഉറപ്പിനെ തുടര്‍ന്ന് ഇന്ന് ഇന്ന് ഉച്ചയോടെ ഡാന്‍സാഫ് സംഘവും പോലിസും സംയുക്തമായാണ് കടയില്‍ പരിശോധന നടത്തിയത്. കവറുകളിലാക്കിയാണ് പ്രതി എംഡിഎംഎ വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിച്ചു വരുകയാണെന്നും പോലിസ് അറിയിച്ചു.

Similar News