
കൊടുവള്ളി:
ഗാസയിൽ അമേരിക്കൻ സഹായത്തോടെ ഇസ്രായേൽസൈന്യം നടത്തുന്ന വംശഹത്യ ആക്രമണങ്ങളിൽ എസ്‌ഡിപിഐ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും ഫലസ്തീൻ ഐക്യധാർഢ്യ സംഗമവും സംഘടിപ്പിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് ടിപി യുസുഫ്, സെക്രട്ടറി ഇ പി എ റസാഖ്, ആർസി സുബൈർ, ഒ എം സിദ്ധീഖ്, സലാം കാക്കേരി, സിദ്ധീഖ് ഈർപോണ , ഇഖ്ബാൽ മാസ്റ്റർ, ഷംസീർ കരുവംപൊയിൽ,
മോൻട്ടി അബൂബക്കർ, റഈസ് നരിക്കുനി ബഷീർ പുഴങ്കര , നൗഷാദ് തനിമ തുടങ്ങിയവർ നേതൃത്വം നൽകി.