എം.കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക: ഐക്യദാർഢ്യ സംഗമം നാളെ പത്തനംതിട്ടയിൽ

Update: 2025-03-25 17:09 GMT
എം.കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക: ഐക്യദാർഢ്യ സംഗമം നാളെ പത്തനംതിട്ടയിൽ

പത്തനംതിട്ട: ഇ.ഡി അന്യായമായി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുകയെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (മാർച്ച്‌ 26 ബുധൻ 2025) ഐക്യദാർഢ്യ സംഗമം നടത്തും. വൈകീട്ട് മൂന്നിന് പത്തനംതിട്ട ടൗൺഹാളിൽ നടക്കുന്ന സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ടി എം സുനിൽ, ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം എച്ച് ഷാജി, കെഡിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സതീഷ് പാണ്ടനാട്, ബിഎസ്പി ജില്ലാ പ്രസിഡന്റ് മധു നെടുമ്പാല, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഷാജി റസാക്ക്, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് യൂസഫ് മോളൂട്ടി, എൻസിപി(എസ്) ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് ആലപ്പുഴ, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സബീന അൻസാരി, സിഎസ്ഡിഎസ് അടൂർ താലൂക്ക് പ്രസിഡന്റ് സുരേഷ് മണക്കാല, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എംഡി ബാബു, ജില്ലാ ജനറൽ സെക്രട്ടറി സലിം മൗലവി എന്നിവർ സംബന്ധിക്കും.

Similar News