പറവൂരിലെ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി

Update: 2025-03-25 17:27 GMT
പറവൂരിലെ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി

നോർത്ത് പറവൂർ : എസ്ഡിപിഐ പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെസംഘടിപ്പിച്ച ഇഫ്താർ സംഗമം 2025 സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . സംഗമം എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസൽ ഉദ്ഘാടനം ചെയ്തു.

ഒരു വിഭാഗത്തിൻ്റെ ആഘോഷങ്ങൾ നടക്കുമ്പോൾ അപരന്റെ ആരാധനാലയങ്ങൾ പായകൊണ്ട് മൂടുന്ന ഈ കാലത്ത് എസ്ഡിപിഐ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ എന്തുകൊണ്ടും പ്രശംസനീയമാണെന്ന്മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ധനപാലൻ അഭിപ്രായപ്പെട്ടു.പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ, വൈസ് ചെയർമാൻ എം ജെ രാജു , കൗൺസിലർ ജഹാംഗീർ വെടിമറ, വിമൻ ഇന്ത്യ മൂവ്മെൻറ് ദേശീയ വൈസ് പ്രസിഡൻറ് കെ കെ റൈഹാനത്ത് ടീച്ചർ, സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാർ, മണ്ഡലം പ്രസിഡണ്ട് ഫിദാ സിയാദ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ എം ഷെഫ്റിൻ, പറവൂർ മണ്ഡലം സെക്രട്ടറി ഒ എ നാസർ, സി പി ഐ കോട്ടുവള്ളി ലോക്കൽ കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി ടി എ ബഷീർ ,

മുസ്ലിം ലീഗ് പറവൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ അബ്ദുല്ല,വഖഫ് സംരക്ഷണ വേദി സംസ്ഥാന ജോയിന്റ് സെക്രട്ടറിസുന്നാജാൻസാഹിബ്,ഫ്രറ്റേണിറ്റി മൂവ്മെൻറ് പറവൂർ ഏരിയ പ്രസിഡന്റ് ഫജറു സാദിഖ്, എസ് ഐ ഒ പറവൂർ ഏരിയ പ്രസിഡന്റ് അനീസ് ഇബ്രാഹിം, വടക്കേക്കര യൂണിറ്റ് പ്രസിഡന്റ് അനസ്,എ ഐ വൈ എഫ് പറവൂർ മണ്ഡലം പ്രസിഡന്റ് എം എ സിറാജ്, മന്നം ലോക്കൽ സെക്രട്ടറി പി.വി. സാജു , കോൺഗ്രസ് വടക്കേക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഹബീബ് മന്നം, നിസാർ മാഞ്ഞാലി പിഡിപി, വഖഫ് മദ്രസ സംരക്ഷണവേദി ജില്ലാ കമ്മിറ്റി അംഗങ്ങളായ അമാനുള്ള, ഷാഹുൽ ഹമീദ്,റിട്ടയേർഡ് എസ് ഐ അലി കുഞ്ഞ്,മാധ്യമ പ്രവർത്തകൻ ദിഷാർ എൻ ആർ ,വാണിയക്കാട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ മജീദ് ഖാസിമി, വള്ളുവള്ളി മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് സി.ബി. ഉമ്മർ, വാണിയക്കാട് മഹല്ല് പ്രസിഡണ്ട് കെ.കെ ഫൈസൽ സെക്രട്ടറി കെ.എ സലിം റഫീഖ് മന്നം അജിതാഘോഷ്, യാക്കൂബ് സുൽത്താൻ ഹാരിസ് മുഹമ്മദ്. സുധിർ അത്താണി, സിയാദ് സി.എസ്, നിസാർ അഹമ്മദ്, സുൽഫീക്കർ, ഷഫിഖ്, ഷമിർ, റിയാസ്, തൻസിൽ, ശിഹാബ്, എന്നിവർ പ്രസംഗിച്ചു

Similar News