പൂന്തുറ സിറാജിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

Update: 2021-09-16 14:04 GMT

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചനം രേഖപ്പെടുത്തി. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്ന്് സാമൂഹിക നീതിക്കായി പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം. പിന്നാക്ക ജനതയുടെ ശാക്തീകരണത്തിനായി കഠിനാധ്വാനം ചെയ്ത അദ്ദേഹത്തിന്റെ വേര്‍പാട് ഏറെ ദു:ഖകരമാണ്. പൂന്തുറ സിറാജിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന സഹപ്രവര്‍ത്തകരുടെയും ഉറ്റവരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News