പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സര്‍വകലാശാലാപരീക്ഷകള്‍ മാറ്റി

Update: 2022-09-22 16:26 GMT
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സര്‍വകലാശാലാപരീക്ഷകള്‍ മാറ്റി

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താലായതുകൊണ്ട് വിവിധ സര്‍വകലാശാകളിലെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു.

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള സര്‍വകലാശാലയും എല്ലാ പരീക്ഷകളും മാറ്റി. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

സംസ്‌കൃത സര്‍വകലാശാല നടത്താനിരുന്ന പ്രൊജക്റ്റ് അസിസ്റ്റന്റ് അഭിമുഖം മാറ്റി. താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിക്ക് അസിസ്റ്റന്റിനെ നിയമിക്കാനുള്ള അഭിമുഖമാണ് മാറ്റിയത്.

Tags:    

Similar News