ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് താഴുന്നു; അസമില്‍ വന്‍ വര്‍ധന; കൊറോണ വൈറസ് ബാധ വിവിധ പ്രദേശങ്ങളില്‍
ഡല്‍ഹി
ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 222.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസം അത് 27.99 ശതമാനമായിരുന്നു. അതേസമയം കൊവിഡ് മരണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ തോതില്‍ വര്‍ധിച്ചു. ഇന്ന് 38 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്, ഇന്നലെ അത് 24 ആയിരുന്നു.
ഡല്‍ഹിയില്‍ 11,684 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയെ അപേക്ഷിച്ച് 6.72 ശതമാനം കുറവ്. തിങ്കളാഴ്ച 12,527 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ പരിശോധനകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്, 52,002. തിങ്കളാഴ്ച അത് 44,762 ആയിരുന്നു.
സജീവ രോഗികളുടെ എണ്ണം 78,112 ആണ്. 24 മണിക്കൂറിനുള്ളില്‍ 17,516 പേര്‍ രോഗമുക്തരായി. മരണനിരക്ക് 1.47 ശതമാനം.
കൊവിഡിനുവേണ്ടി നീക്കിവച്ച ആശുപത്രികളില്‍ 82.51 ശതമാനം കിടക്കകളും ഒഴിഞ്ഞുകിടക്കുന്നു. കൊറോണ കെയര്‍ സെന്ററുകളിലെ 91.31 ശതമാനവും ആരോഗ്യകേന്ദ്രങ്ങളിലെ 94.3 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്.
2,730 പേര്‍ ആശുപത്രികളിലുണ്ട്. 837 പേര്‍ ഐസിയുവിലാണ്.
അസം
അസമില്‍ ചൊവ്വാഴ്ച 8,072 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ മരിച്ചു .ജനുവരി 2020നു ശേഷം അസമില്‍ റിപോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ രോഗബാധയാണ് ഇത്. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധ 15.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 6,982 പേര്‍ക്കായിരുന്നു കൊവിഡ്. ഇന്ന് രോഗംബാധിച്ചതില്‍ 1,999ഉം കാംരൂപ് ജില്ലയിലാണ്. ഗുവാഹത്തി നഗരം ഈ ജില്ലയിലാണ്.
മുംബൈ
മുംബൈയില്‍ 6,149 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 5,956 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു, 3.24 ശതമാനത്തിന്റെ വര്‍ധന.
കഴിഞ്ഞ ദിവസം 47,700 പരിശോധനകള്‍ നടത്തി. തിങ്കളാഴ്ച 47,574 പരിശോധനകളാണ് നടന്നത്.
24 മണിക്കൂറിനുള്ളില്‍ 7 പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 94 ശതമാനം. മുംബൈയില്‍ 44,084 സജീവ രോഗികളുണ്ട്.
575 പേര്‍ വിവിധ ആശുപത്രികളിലാണ്. അതില്‍ 95 പേര്‍ക്ക് ഓക്‌സിജന്‍ സപോര്‍ട്ട് വേണം. ആകെ ബെഡുകളില്‍ 13.8 ശതമാനത്തില്‍ മാത്രമേ രോഗികളുള്ളൂ.
മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ 39,207 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ മരിച്ചു. ചൊവ്വാഴ്ച 26.02 ശതമാനം കേസുകളാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 31,111 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 2,67,659 പേരാണ് സജീവ രോഗികള്‍. രോഗമുക്തി നിരക്ക് 94.32 ശതമാനമായി.
ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ ആര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല. ആകെ ഒമിക്രോണ്‍ കേസുകള്‍ മഹാരാഷ്ട്രയില്‍ 1,860 ആയി.
കര്‍ണാടക
കര്‍ണാടകയില്‍ ചൊവ്വാഴ്ച 41,457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25,595ഉം ബെംഗളൂരുവിലാണ്.
തിങ്കളാഴ്ച സംസ്ഥാനത്ത് 27,156 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച 34,047 പേര്‍ക്കും കൊവിഡ് സ്ഥിരീകിരച്ചു. പോസിറ്റിവിറ്റി നിരക്ക് 22.3ശതമാനം.
തമിഴ്‌നാട്
തമിഴ്‌നാട്ടില്‍ 23,888 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ മരിച്ചു. ചെന്നൈയില്‍ 8,305പേര്‍ക്കും കോയമ്പത്തൂരില്‍ 2,228 പേര്‍ക്കും ചെങ്കല്‍പേട്ടില്‍ 2,143 പേര്‍ക്കും കൊവിഡ് ബാധിച്ചു. സംസ്ഥാനത്ത് 1,61,171 സജീവരോഗികളുണ്ട്. 15,036 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി.