വൈദ്യുതി പ്രതിസന്ധി: ഡല്‍ഹിയില്‍ അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുളള കല്‍ക്കരി

Update: 2022-04-29 08:51 GMT

ന്യൂഡല്‍ഹി: കല്‍ക്കരിക്ഷാമം രൂക്ഷമാകുന്നതിനിടയില്‍ ഡല്‍ഹിയില്‍ ഇനി അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണെന്ന് ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയ്ന്‍. 21 ദിവസത്തേക്കുള്ള വൈദ്യുതിയാണ് സാധാരണ ശേഖരിക്കുക. അതാണപ്പോള്‍ ഒരു ദിവസമായി ചുരുങ്ങിയത്.

ഒരു ദിവസത്തെ കരുതലില്‍ മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

തലസ്ഥാനത്ത് ഉഷ്ണതരംഗം സംഭവിച്ചതോടെ വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

Tags:    

Similar News