ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായി; യുഡിഎഫ് 'തിരിച്ചുപിടിച്ച' നിറമരുതൂരില്‍ പ്രസിഡന്റ് പദവി എല്‍ഡിഎഫിലെ പി പി സൈതലവിക്ക്

ലീഗ് അംഗവും ഒമ്പതാം വാര്‍ഡ് മെമ്പറുമായ ആബിദ പുളിക്കല്‍ ബാലറ്റിന് പുറകില്‍ ഒപ്പ് വെക്കാത്തതിനാല്‍ ഇവരുടെ വോട്ട് അസാധുവാകുകയായിരുന്നു.

Update: 2020-12-30 11:43 GMT

തിരൂര്‍: വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവില്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് 'തിരിച്ചുപിടിച്ച' നിറമരുതൂര്‍ പഞ്ചായത്ത് ലീഗ് അംഗത്തിന്റെ അശ്രദ്ധമൂലം കൈവിട്ടു.യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ എല്‍ഡിഎഫിലെ പി പി സൈതലവി പ്രസിഡന്റായി. ലീഗ് അംഗവും ഒമ്പതാം വാര്‍ഡ് മെമ്പറുമായ ആബിദ പുളിക്കല്‍ ബാലറ്റിന് പുറകില്‍ ഒപ്പ് വെക്കാത്തതിനാല്‍ ഇവരുടെ വോട്ട് അസാധുവാകുകയായിരുന്നു. തുടര്‍ന്ന്  17 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും എട്ടു വീതം വോട്ടുകള്‍ നേടി തുല്ല്യത പാലിച്ചതോടെ

നറുക്കെടുപ്പിലൂടെ സിപിഎം അംഗത്തിനെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിറമരുതൂര്‍ പഞ്ചായത്തില്‍ യുഡിഎഫിന്റെ കാവീട്ടില്‍ സജി മോള്‍ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് നോമിനിയായ ഇവര്‍ക്ക് ഒമ്പതു വോട്ടുകളും എതിര്‍സ്ഥാനാര്‍ഥിക്ക് എട്ടു വോട്ടുകളുമാണ് ലഭിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇവിടെ എല്‍ഡിഎഫ് സാരഥികള്‍ അധികാരം കയ്യാളുന്നത്.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാവീട്ടില്‍ സജി മോള്‍




Tags:    

Similar News