മുഖ്യമന്ത്രിക്കെതിരായ പി ആര്‍ കുരുക്ക്; പ്രതിരോധം തീര്‍ത്ത് മന്ത്രിമാരും സിപിഎം നേതാക്കളും
മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളില്‍ പ്രതിരോധം തീര്‍ത്ത് മന്ത്രിമാരും സിപിഎം നേതാക്കളും രംഗത്തെത്തി.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളില്‍ പ്രതിരോധം തീര്‍ത്ത് മന്ത്രിമാരും സിപിഎം നേതാക്കളും രംഗത്തെത്തി. മുഖ്യമന്ത്രിക്ക് മാധ്യമങ്ങള്‍ തന്നെ പി ആര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് പി ആര്‍ എജന്‍സിയുടെ ആവശ്യമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒരു പി ആര്‍ ഏജന്‍സിയുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം എന്തെല്ലാം ചെയ്തുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജോണ്‍ ബ്രിട്ടാസ് എം പി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരേ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തി. ഇടതുപക്ഷത്തെ തകര്‍ക്കണമെങ്കില്‍ തലയ്ക്കടിക്കണമെന്ന് പ്രതിപക്ഷത്തിന് കൃത്യമായി അറിയാമെന്നും ആ തല ഇപ്പോള്‍ പിണറായി വിജയന്റേതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഒരു പി ആര്‍ ഏജന്‍സിയുടേയും ആവശ്യമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് എന്ന തരത്തില്‍ 'ദ ഹിന്ദു'വില്‍ അഭിമുഖം വന്നത് മാധ്യമ ധര്‍മത്തിന് നിരക്കാത്ത കാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വാചകങ്ങള്‍ ഒളിച്ചു കടത്തിയവര്‍ കുറ്റക്കാര്‍ ആണെന്നും മാധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നുമായിരുന്നു പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഒരിക്കലും അങ്ങനെ ഒരു പരാമര്‍ശം ഉണ്ടാവില്ലെന്നും അന്വേഷിച്ച് ഉണ്ടാവില്ലെന്നും നടപടി എടുക്കണമെന്നും ആര്‍ ബിന്ദു പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്നായിരുന്നു വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. കേരള രാഷ്ട്രീയത്തില്‍ ഇതിന് മു നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരേ തിരിക്കുകയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.