തിരുവനന്തപുരം 'പ്രതീക്ഷ' കമ്മ്യൂണിറ്റി സെന്റര്‍ പ്രവര്‍ത്തന വിപുലീകരണം: വര്‍ക്കിങ് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം ആര്‍സിസി-മെഡിക്കല്‍ കോളജ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച് വരുന്ന സന്നദ്ധ സേവന കൂട്ടായ്മയാണ് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവനം നല്‍കുന്നതോടൊപ്പം താമസ സൗകര്യം, രക്തദാനം, ഭക്ഷണ വിതരണം, വളന്റിയര്‍ സേവനം, ഇന്‍ഫര്‍മേഷന്‍, മരണാനന്തര കര്‍മ്മങ്ങള്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

Update: 2021-11-02 07:42 GMT

തിരുവനന്തപുരം: തിരുവനന്തപുരം 'പ്രതീക്ഷ' കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി വര്‍ക്കിങ് കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യ സേവന മേഖലയില്‍ സന്നദ്ധ സേവനം ലക്ഷ്യമാക്കി തിരുവനന്തപുരം ആര്‍.സി.സി മെഡിക്കല്‍ കോളജ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച് വരുന്ന സന്നദ്ധ സേവന കൂട്ടായ്മയാണ് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍. ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സേവനം നല്‍കുന്നതോടൊപ്പം താമസ സൗകര്യം, രക്തദാനം, ഭക്ഷണ വിതരണം, വളന്റിയര്‍ സേവനം, ഇന്‍ഫര്‍മേഷന്‍, മരണാനന്തര കര്‍മ്മങ്ങള്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളൊന്നായ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ വര്‍ധനവ് പരിഗണിക്കുമ്പോള്‍ നിലവിലെ സേവന പ്രവര്‍ത്തനങ്ങള്‍ പരിമിതമാണ്. അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സാമൂഹ്യ രാഷ്ട്രീയ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരെ ഉള്‍പ്പെടുത്തി വിപുലമായ വര്‍ക്കിങ് കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികള്‍

ഇ എം നജീബ്, ഫൈസല്‍ ഖാന്‍, കായിക്കര ബാബു, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, ഡോ. പി നസീര്‍, അഡ്വ. താജുദ്ദീന്‍, കരമന ബയാര്‍, കടയറ നാസര്‍, ഇബ്രാഹിം മൗലവി, മധു ഹെവന്‍സ്, വിഴിഞ്ഞം സഈദ് മൗലവി, എസ് ഉണ്ണി തമലം, മുണ്ടക്കയം ഹുസൈന്‍ മൗലവി, നൂഹ് മൗലവി, റഹീം സണ്‍ ട്രാവല്‍സ്(രക്ഷാധികാരികള്‍).

ഡോ. നിസാറുദ്ധീന്‍(പ്രസിഡന്റ്), ഡോ. ദസ്തക്കിര്‍, ഡോ. റഹ്മാന്‍ വിഴിഞ്ഞം, ഡോ. ഫിറോസ് ഖാന്‍, ബഷീര്‍ പള്ളിത്തെരുവ്, റൂബി ഖലീല്‍, സലീം കരമന(വൈസ് പ്രസിഡന്റ്മാര്‍), നിസാറുദ്ദീന്‍ ബാഖവി(സെക്രട്ടറി), സുധീര്‍ വള്ളക്കടവ്, അന്‍സാരി മുസാഫര്‍ ട്രാവല്‍സ്, അഡ്വ. ഷാനവാസ്, സുധീര്‍ വിഴിഞ്ഞം, നടയറ ജബ്ബാര്‍, ഫര്‍സാന, നൗഷാദ് സീനെറ്റ്(ജോയിന്റ് സെക്രട്ടറിമാര്‍), നിസാം മണക്കാട്(ഖജാന്‍ജി). എക്‌സിക്യൂട്ടീവ് അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.

നന്ദാവനം മുസ്‌ലിം അസോസിയേഷന്‍ ഹാളില്‍ നടന്ന വര്‍ക്കിങ് കമ്മിറ്റി രൂപീകരണ യോഗത്തില്‍ നിസാറുദ്ധീന്‍ ബാഖവി അധ്യക്ഷത വഹിച്ചു.

പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളും, വിവിധ ജില്ലകളില്‍ പ്രതീക്ഷ നടത്തിക്കൊണ്ടൊരിക്കുന്ന സേവന പ്രവര്‍ത്തനങ്ങളും പ്രതീക്ഷ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ നവാസ് തിരുവനന്തപുരം വിശദീകരിച്ചു. പ്രതീക്ഷ നയനിലപാടുകള്‍ സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ ജമാല്‍ മുഹമ്മദ് വ്യക്തമാക്കി. യോഗത്തില്‍ മുഹമ്മദ് നിസാം, സലീം കരമന തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News