തിരുവോണനാളില്‍ സാന്ത്വനമായി പ്രതീക്ഷ; അശരണര്‍ക്ക് ഓണക്കിറ്റ് നല്‍കി പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വീസ് സെന്റര്‍

Update: 2021-08-21 14:12 GMT

തിരുവനന്തപുരം: തിരുവോണനാളില്‍ അശരണര്‍ക്ക് സാന്ത്വനമായി പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വ്വീസ് സെന്റര്‍. തിരുവനന്തപുരം ആര്‍സിസി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സക്കായി എത്തി വീടുകളിലേക്ക് പോകാന്‍ കഴിയാതെ ആശുപത്രി പരിസരത്തെ വിവിധ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വീസ് സെന്റര്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.

കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മെഡിക്കല്‍ കോളജ് സബ് ഇന്‍സ്‌പെക്ടര്‍ ഷജിം നിര്‍വഹിച്ചു. അശണരുടെ കണ്ണീരൊപ്പുന്ന പ്രതീക്ഷയുടെ സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് പോലിസിന്റെ എല്ലാവിധ പിന്തുണയും സഹായവുമുണ്ടെവുമെന്നും അദ്ദേഹം പറഞ്ഞു.

നൂഹ് മൗലവി (എംഎംജിസി), ശോഭന (ദേവകി വാര്യര്‍ മെമ്മോറിയല്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍), താജുദീന്‍ (അഭയകേന്ദ്രം മാനേജര്‍) നൗഷാദ് (ടോപ് സൊല്യൂഷ്യന്‍സ്) മുഹമ്മദ് നിസാം (ന്യൂ മുബാറക്), നാസറുദ്ധീന്‍ (വലിയവീട്ടില്‍), മുനീര്‍(സിഎച്ച് സെന്റര്‍), ജമീര്‍ ശഹാബ്, നസീര്‍, ഷറാഫത് തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപമാണ് പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

Tags:    

Similar News