സൗജന്യ ഭക്ഷണവിതരണം പുനരാരംഭിച്ച് പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വീസ് സെന്റര്‍; ഇന്ന് നല്‍കിയത് 2000 പേര്‍ക്കുള്ള ഭക്ഷണം

Update: 2021-07-29 16:47 GMT

തിരുവനന്തപുരം: ആര്‍സിസി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വീസ് സെന്ററിന്റെ സൗജന്യ ഭക്ഷണവിതരണം പുനരാരംഭിച്ചു. നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനം കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് മധുസൂദനന്‍നായര്‍ നിര്‍വഹിച്ചു. ഇന്ന് 2000ത്തിലധികം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്.


പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വീസ് സെന്റര്‍ കൊവിഡ് ആയതിനാല്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരുന്ന സൗജന്യഭക്ഷണവിതരണമാണ് പുനരാരംഭിച്ചത്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരത്തെ ഭക്ഷണമാണ് നല്‍കുന്നത്. 2000ത്തിലധികം പേര്‍ക്കാണ് പ്രതീക്ഷ സെന്റര്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്.


മെഡിക്കല്‍ കോളജിന് സമീപം നടന്ന ഭക്ഷണവിതരണത്തില്‍ കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ഉള്ളൂര്‍ യൂനിറ്റ് പ്രസിഡന്റ് അനില്‍ ഗോപിനാഥ്, മധു ഹെവന്‍സ്, സലിം കരമന, മുഹമ്മദ് നിസാം, നൗഷാദ്, മുഹമ്മദ് റാഫി, പ്രതീക്ഷ വളന്റീയേര്‍സ് എന്നിവര്‍ സംബന്ധിച്ചു. മെഡിക്കല്‍ കോളജ് കേന്ദ്രമാക്കിയാണ് പ്രതീക്ഷ കമ്മ്യൂനിറ്റി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.




Tags:    

Similar News