പിആര്‍ഡി എംപാനല്‍മെന്റ്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അപേക്ഷിക്കാം

Update: 2021-02-07 01:21 GMT

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ എംപാനല്‍ ചെയ്യുന്നതിന് അപേക്ഷിക്കാം..വര്‍ത്തമാന പത്രങ്ങള്‍ നടത്തുന്ന വെബ്പോര്‍ട്ടലുകള്‍, ന്യൂസ് ചാനലുകള്‍ നടത്തുന്ന വെബ് പോര്‍ട്ടലുകള്‍, വ്യക്തികള്‍/ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന വെബ് പോര്‍ട്ടലുകള്‍, വ്യവസായ/ അക്കാദമിക/ സാങ്കേതിക വിഭാഗങ്ങള്‍ നടത്തുന്ന വെബ് പോര്‍ട്ടലുകള്‍ എന്നീ വിഭാഗത്തിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത് കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പരിചയമുള്ള വെബ്പോര്‍ട്ടലുകള്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. അവസാന തിയതി ഫെബ്രുവരി 15. അപേക്ഷാ ഫോമും അപേക്ഷയോടൊപ്പം നല്‍കേണ്ട മറ്റ് രേഖകളും പാനലില്‍ ഉള്‍പ്പെടുന്നതിനുള്ള പ്രാഥമിക നിബന്ധനകളും www.prd.kerala.gov.in ല്‍ ലഭിക്കും. അപേക്ഷയുടെയും മറ്റ് അനുബന്ധ രേഖകളുടെയും സോഫ്റ്റ് കോപ്പി ioprdadmarketing@gmail.com എന്ന മെയിലിലും നല്‍കണം. ഫോണ്‍: 0471-2518092, 2518442, 2518673.




Similar News