പെരിന്തല്‍മണ്ണ: പ്രീമിയര്‍ ക്ലബ് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരത്തോണ്‍ മത്സരം മാര്‍ച്ച് 20 നു ഞായറാഴ്ച കാലത്ത് 5.30 നു പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ച് 'പ്രീമിയര്‍ മാര ത്തോണ്‍ 2022' എന്ന പേരില്‍ സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ ജഴ്‌സിയുടെ പ്രകാശനം പെരിന്തല്‍മണ്ണ പ്രസ് ഫോറം ഓഫിസില്‍ വെച്ച് ക്ലബ്ബ് പ്രസിഡന്റ് യു അബ്ദുള്‍ കരീം പ്രസ് ഫോറം സെക്രട്ടറി ജോളി ജെയിംസിന് നല്‍കി നിര്‍വ്വഹിച്ചു. മാരത്തോണില്‍ 21 കി.മീ പുരുഷ വിഭാഗം, വെറ്ററന്‍ പുരുഷ വിഭാഗം,
10 കി.മീ. പുരുഷ വനിതാ വിഭാഗം, 10 കി.മീ വെറ്ററന്‍ പുരുഷ വനിതാ വിഭാഗം, 5 കി.മീ പൊതു വിഭാഗം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി 1000 ല്‍ പരം പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് 5,000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള പ്രൈസ് മണി സമ്മാനമായി നല്‍കും.
എല്ലാ മത്സരങ്ങളും ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി ഗ്രൗണ്ടില്‍ തന്നെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. 21 കിലോ മീറ്റര്‍ മത്സരം താഴെക്കോട് വരെ പോയി തിരിച്ചു അതേ റൂട്ടിലൂടെയും 10 കിലോ മീറ്റര്‍ മത്സരം പൊന്ന്യാകുര്‍ശ്ശി യില്‍ നിന്നു
ബൈപാസ്സിലൂടെ പോയി പ്രത്യേക റൂട്ടിലൂടെയുമാണ് മടങ്ങി ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത്.
5 കിലോ മീറ്ററിന് പ്രത്യേക റൂട്ടും നിശ്ചയിച്ചിട്ടുണ്ട്. കാലത്ത് 5:30 നു നജീബ് കാന്തപുരം എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍മാന്‍ പി ഷാജിയും ആണ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് യു അബ്ദുല്‍ കരീം, സെക്രട്ടറി സി എച്ച് റിയാസ്, ഓര്‍ഗ നൈസിങ് സെക്രട്ടറി സിയാസ് ആനമങ്ങാട്, ചെയര്‍മാന്‍ തെക്കത്തു ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.