അച്ചടി മാധ്യമങ്ങൾക്ക് ഇന്നും പ്രസക്തി: മന്ത്രി മുഹമ്മദ് റിയാസ്

Update: 2023-01-01 14:38 GMT

കോഴിക്കോട്: പലവിധ പ്രതിസന്ധിയുണ്ടെങ്കിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി വർധിച്ചു വരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രത്യാശയുടെ

പുതു വർഷം എന്ന പേരിൽ

സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി കെ.പി.കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്രവായന പുതിയ കാലഘട്ടത്തിൽ ഡിജിറ്റൽ വായനയായി മാറി. വ്യക്തികൾ മാധ്യമങ്ങളാവുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. എന്നാൽ അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യതയും അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, മുൻ മേയർ ടി പി ദാസൻ, ഷെവലിയർ സി ഇ ചാക്കുണ്ണി, ഡോ. കെ മൊയ്തു , സിഎംകെ പണിക്കർ, എൻ പി ചെക്കുട്ടി, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി പി അബൂബക്കർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. മോഹൻദാസ് നന്ദിയും പറഞ്ഞു.

Similar News