തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ നിന്നും കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പോലിസും ജയില്‍വകുപ്പ് ഉദ്യോഗസ്ഥരും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന് രക്ഷപ്പെട്ടത്. ഇയാള്‍ ഷര്‍ട്ട് കയ്യിലെ കവറില്‍ കരുതിയിരുന്നു. ബസില്‍ കയറി കളിയിക്കാവിളയിലേക്ക് പോയെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. മൊയ്തീന് എന്നയാളെ കൊലപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2004ല്‍ ഫോര്‍ട്ട് പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.