കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍;ബസുകള്‍ പോലിസ് പടികൂടി
ബസുകളുടെ പെര്‍മിറ്റ് റദ്ദു ചെയ്യുന്നതിന് ആര്‍ടിഒക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുവാനും എസിപി നിര്‍ദ്ദേശിച്ചു
കോഴിക്കോട്:നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍.സിറ്റി ബസ് തൊട്ട് പുറകിലുള്ള ബസ് സ്‌റ്റോപ്പില്‍ അധികസമയം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പൊതു സ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കിയതിനും റോഡ് തടസ്സപ്പെടുത്തിയതിനും ബസ് ജീവനക്കാര്‍ക്കെതിരേ ടൗണ്‍ പോലിസ് കേസെടുത്തു. രണ്ടു ബസുകളും പോലിസ് പിടികൂടി. ബസുകളുടെ പെര്‍മിറ്റ് റദ്ദു ചെയ്യുന്നതിന് ആര്‍ടിഒക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുവാനും എസിപി നിര്‍ദ്ദേശിച്ചു.
രാവിലെ സമയ ക്രമത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.തര്‍ക്കത്തിനിടെ മുന്നിലുള്ള ബസ് ജീവനക്കാരന്‍ ഡ്രൈവറുടെ മുഖത്ത് അടിച്ചതാണ് കയ്യാങ്കളിയുടെ തുടക്കം. പത്ത് മിനിട്ടോളം സ്ഥലത്ത് സംഘര്‍ഷം നീണ്ടുനിന്നു.ഒടുവില്‍ യാത്രക്കാര്‍ ഇടപെട്ട് ബസ് ജീവനക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു.