കല്‍പ്പറ്റ: ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ വെള്ളിയാഴ്ച പണിമുടക്കും. കണ്‍സഷന്‍ കാര്‍ഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ കല്‍പ്പറ്റ പോലിസ് കസ്റ്റഡിയിലെടുത്തതിനെതിരെയാണ് പണിമുടക്ക്. ബത്തേരിയില്‍ നിന്നു കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സിലെ കണ്ടക്ടറെയാണ് കോളജ് വിദ്യാര്‍ഥികളുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത കണ്ടക്ടറെ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചെങ്കിലും സംയുക്ത ബസ് തൊഴിലാളി സംഘടന പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.