നിരവധി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പ്രഫസര്‍ അറസ്റ്റില്‍; 65 വീഡിയോകള്‍ കണ്ടെത്തി

Update: 2025-03-21 00:52 GMT
നിരവധി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പ്രഫസര്‍ അറസ്റ്റില്‍; 65 വീഡിയോകള്‍ കണ്ടെത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത പ്രഫസര്‍ അറസ്റ്റില്‍. സേത്ത് ഫൂല്‍ ചന്ദ് ബാഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര പ്രഫസര്‍ രജനീഷ് കുമാറാണ് അറസ്റ്റിലായത്. രഹസ്യ കത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസറ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.

വിദ്യാര്‍ഥികളെ രജനീഷ് പീഡിപ്പിക്കുന്നതിന്റെ 59 വിഡിയോകള്‍ പെന്‍െ്രെഡവില്‍നിന്നു ലഭിച്ചു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്നും അധ്യാപക ജോലി നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ഥികളെ വശത്താക്കിയിരുന്നത്. 2008ലാണ് ഇയാള്‍ പീഡനങ്ങള്‍ ആരംഭിച്ചത്. 2009ല്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങി. 2009ല്‍ ഒരു വിദ്യാര്‍ഥിയെ പീഡിപ്പിക്കുമ്പോള്‍ അറിയാതെ വെബ്ക്യാമില്‍ പതിഞ്ഞു. അതിനുശേഷമാണു ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങിയതെന്നു രജനീഷ് മൊഴി നല്‍കി. ഇതിനായി കംപ്യൂട്ടറില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. പ്രതിയുടെ ഫോണില്‍നിന്നു മാത്രം 65 വിഡിയോകള്‍ പൊലീസ് വീണ്ടെടുത്തു.

Similar News