നിരോധനം പരിഹാരമല്ല, തീവ്രവാദപ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി നേരിടണമെന്ന് യെച്ചൂരി

Update: 2022-09-28 07:13 GMT

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ആര്‍എസ്എസ്സിനെ പല തവണ നിരോധിച്ചതുകൊണ്ടും ഫലമില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പോപുലര്‍ ഫ്രണ്ട് അടക്കം എട്ട് സംഘടനകളെ നിരോധിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു യെച്ചൂരി.

കേരളത്തിലെ രാഷ്ട്രീയകൊലപാതങ്ങള്‍ക്കു പിന്നില്‍ ഒരു വശത്ത് എല്ലായ്‌പ്പോഴും ആര്‍എസ്എസ്സാണെന്നും അവര്‍ അക്രമം അവസാനിപ്പിച്ചാല്‍ പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കാലത്തും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News