കൊല്ലം: ജെ ചിഞ്ചുറാണിയെ സിപിഐ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം ഭാരവാഹി മുസ്തഫയെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സിപിഐ നേതാവ് മുല്ലക്കര രത്നാകരനും ചിഞ്ചുറാണിക്കും എതിരേയാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ഇന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയിലാണ് ജെ ചിഞ്ചുറാണി ഉള്‍പ്പെട്ടത്. നേരത്തെയും പ്രദേശിക നേതാവ് മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ചടയമംഗലം മണ്ഡലത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. അതേ സമയം, വനിതാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജില്ലാ കൗണ്‍സിലംഗം ചിഞ്ചുറാണിയെ സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് പാര്‍ട്ടി ഘടകങ്ങള്‍ നല്കുന്ന വിശദീകരണം.