മാള: ദിനംപ്രതി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചും മറ്റു അടിയന്തിര ആവശ്യങ്ങള്‍ നടപ്പാക്കാനും ആവശ്യപ്പെട്ടുകൊണ്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ മാള ടൗണില്‍ ആറ് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. കൊവിഡ് പാശ്ചാത്തലത്തില്‍ സമൂഹഅകലം പാലിച്ചാണ് സമരം നടത്തിയത്.
മാള പോസ്റ്റ് ഓഫീസിനു മുന്നില്‍ ജില്ലാ കമ്മിറ്റി അംഗം കെ ആര് വിജയ ഉദ്ഘാടനം ചെയ്തു. ടി കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബി എസ് എന്‍ എല്‍ ഓഫീസിനു മുന്നില്‍ സി ആര് പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. എന്‍ വി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മാള ടൗണില്‍ എന്‍ ജി ലോഹിതാക്ഷന്, മാള കെ എസ് ആര് ടി സി സ്റ്റാന്റില്‍ കെ എ ബഷീര്‍, പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് സെക്രട്ടറി കെ എ ബഷീര്‍, മാള ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ജി ഉണ്ണികൃഷ്ണന് എന്നിവരുമാണ് ഉദ്ഘാടനം ചെയ്തത്.