ആയുര്‍വ്വേദ പിജി ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാ പരിശീലനം; എതിര്‍പ്പുമായി ഐഎംഎ

'മിക്‌സോപ്പതിയും' 'കിച്ചടിഫിക്കേഷനും' മാത്രമാണ് പുതിയ തീരുമാനത്തിലൂടെ സംഭവിക്കുക എന്നും ഐഎംഎ പരിഹസിച്ചു.

Update: 2020-11-25 03:08 GMT

ന്യൂഡല്‍ഹി: ബിരുദാനന്തര ബിരുദധാരികളായ ആയുര്‍വേദ ചികിത്സകര്‍ക്ക് ശസ്ത്രക്രിയകള്‍ നടത്താന്‍ പരിശീലനം നല്‍കുന്നതിനോട് എതിര്‍പ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ (സിസിഐഎം) വിജ്ഞാപനം പിന്‍വലിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ആയുഷ് മന്ത്രാലയത്തിന്റെ നിയമാനുസൃത സ്ഥാപനമായ സിസിഐഎം നവംബര്‍ 20ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 39 പൊതുശസ്ത്രക്രിയകളും, കണ്ണ്, ചെവി, മൂക്ക്, തൊണ്ട എന്നിവ ഉള്‍പ്പെടുന്ന 19ഓളം മറ്റു ശസ്ത്രക്രിയികളും നടത്തുന്നതിന് ബിരുദധാരികളായ ആയുര്‍വേദ ചികിത്സകര്‍ക്ക് പരിശീലനം നല്‍കുമെന്ന് അറിയിച്ചിരുന്നു.

പുതിയ നീക്കം വിവിധ ചികിത്സാരീതികളെ കൂട്ടിക്കലര്‍ത്തുന്നതിനുള്ള പിന്തിരിപ്പന്‍ നടപടിയാണെന്ന് ഐഎംഎ വിശേഷിപ്പിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ (സിസിഐഎം) രാജ്യത്തെ മുഴുവന്‍ ആധുനിക മെഡിക്കല്‍ പ്രൊഫഷണലുകളെയും വഞ്ചിച്ചു. 'മിക്‌സോപ്പതിയും' 'കിച്ചടിഫിക്കേഷനും' മാത്രമാണ് പുതിയ തീരുമാനത്തിലൂടെ സംഭവിക്കുക എന്നും ഐഎംഎ പരിഹസിച്ചു.

Tags:    

Similar News