പ്രശസ്ത ഛായാഗ്രാഹകന്‍ പി എസ് നിവാസ് നിര്യാതനായി

'മോഹിനിയാട്ടം' എന്ന സിനിമയില്‍ ഛായാഗ്രഹണത്തിനു ദേശീയ പുരസ്‌കാരം നേടിയ പി എസ് നിവാസ് 'ലിസ', 'ശംഖുപുഷ്പം', തമിഴ് സിനിമകളായ 'പതിനാറു വായതിനിലെ', 'സാഗര സംഗമം', 'കിഴക്കേ പോകും റെയില്‍', 'ഇളമൈ ഊഞ്ചല്‍ ആട്കിറത്', 'സിഗപ്പ്‌റോജാക്കള്‍' തുടങ്ങി ദേശീയഅന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള നിവാസ് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിര്‍മ്മാതാവും കൂടിയാണ്.

Update: 2021-02-01 11:25 GMT

കോഴിക്കോട്: മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായ പി എസ് നിവാസ് (പി ശ്രീനിവാസ്) നിര്യതനായി. കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍, മെഡിക്കല്‍ കോളജ് വെച്ചായിരുന്നു അന്ത്യം.

'മോഹിനിയാട്ടം' എന്ന സിനിമയില്‍ ഛായാഗ്രഹണത്തിനു ദേശീയ പുരസ്‌കാരം നേടിയ പി എസ് നിവാസ് 'ലിസ', 'ശംഖുപുഷ്പം', തമിഴ് സിനിമകളായ 'പതിനാറു വായതിനിലെ', 'സാഗര സംഗമം', 'കിഴക്കേ പോകും റെയില്‍', 'ഇളമൈ ഊഞ്ചല്‍ ആട്കിറത്', 'സിഗപ്പ്‌റോജാക്കള്‍' തുടങ്ങി ദേശീയഅന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള നിവാസ് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിര്‍മ്മാതാവും കൂടിയാണ്.

കോഴിക്കോട് ജനിച്ച നിവാസ് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം മദ്രാസിലെ അഡയാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയില്‍ നിന്ന് മോഷന്‍ പിക്ചര്‍ ഫോട്ടോഗ്രഫിയില്‍ ഡിപ്ലോമ നേടി.

പി എന്‍ മേനോന്റെ 'കുട്ടിയേടത്തി' (1971) എന്ന സിനിമയില്‍ ഓപ്പറേറ്റീവ് കാമറമാനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു. അശോക് കുമാറിന്റെ കീഴില്‍ 'മാപ്പുസാക്ഷി' (1972), 'ചെമ്പരത്തി' (1972), ബാബു നന്തന്‍കോഡിന്റെ 'സ്വപ്‌നം' (1973) എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

സ്വതന്ത്ര ഛായാഗ്രാഹകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രം നന്തന്‍കോഡ് സംവിധാനം ചെയ്ത 'സത്യത്തിന്റെ നിഴലില്‍' ആയിരുന്നു. 'മോഹിനിയാട്ടം' എന്ന മലയാള ചലച്ചിത്രത്തിന് മികച്ച ഛായാഗ്രഹണത്തിനുള്ള (ബ്ലാക്ക് ആന്‍ഡ് വൈറ്റ്) ദേശീയ ചലച്ചിത്ര അവാര്‍ഡ് നിവാസിന് ലഭിച്ചു.

പി. ഭാരതിരാജയുടെ '16 വയതിനിലേ' (1977) എന്ന ചിത്രത്തിലൂടെയാണ് നിവാസ് തമിഴ് സിനിമയില്‍ പ്രവേശിച്ചത്. 'കിഴക്കേ പോകും റെയില്‍' (1978), 'ചുവപ്പു റോജാപ്പൂക്കള്‍' (1978), 'സോള്‍വാ സവാന്‍' (ഒശിറശ) (1978), 'പുതിയ വര്‍പൂകള്‍' (1979) എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. സി. വി. ശ്രീധറിന്റെ 'ഇളമൈ ഊഞ്ചലാടുകിറത്' തെലുങ്ക് റീമേക്കായ 'വയസു പിലിചിണ്ടി' (1978) എന്നീ ചിത്രങ്ങളുടേയും ഛായാഗ്രാഹകനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1976 ല്‍ 'നിമ്മാജ്ജനം' എന്ന തെലുങ്ക് ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നേടി. കെ വിശ്വനാഥിനൊപ്പം 'സാഗര സംഗമത്തില്‍ (1983) പ്രവര്‍ത്തിച്ചു.

Tags:    

Similar News