പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം : മധ്യസ്ഥ ചര്‍ച്ചകളുമായി ഡിവൈഎഫ്‌ഐ

ഇതു രണ്ടാം തവണയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടക്കുന്നത്.

Update: 2021-02-18 01:19 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തിരിച്ചടിയാകുമെന്ന് കണ്ടതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി ഡിവെഎഫ്‌ഐ. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുമായിട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച്. സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം തുടരുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു.


ഇതു രണ്ടാം തവണയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഡിവെഎഫ്‌ഐ ഓഫീസിലേക്ക് വരാമെന്നും അവരെ കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച എ.എ.റഹീമിന്റെ നേതൃത്വത്തില്‍ അര്‍ധരാത്രി വരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് സമരം അവസാനിപ്പിക്കുന്നതിനു വേണ്ടി ഡിവൈഎഫ്‌ഐ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.




Tags:    

Similar News