ഉദ്യോഗാര്‍ഥി സമരത്തില്‍ ഇന്നും പ്രക്ഷുബ്ദമായി സെക്രട്ടേറിയറ്റ്; പ്രതീക്ഷ നാളത്തെ മന്ത്രി സഭാ യോഗത്തില്‍

എഐവൈഎഫ് നേതാക്കള്‍ സമരക്കാരുമായി ചര്‍ച്ച നടത്തി; യൂത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിരാഹാരം തുടരുന്നു

Update: 2021-02-16 08:35 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍, സെക്രട്ടി മഹേഷ് കക്കത്ത് എന്നിവര്‍ ചര്‍ച്ച നടത്തി. ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജനസംഘടകള്‍ സമരത്തിന് പിന്‍തുണയുമായി ഇന്നും സെക്രട്ടേറിയറ്റിന് മുന്‍പിലേയ്ക്ക ബൈക്ക് റാലി നടത്തിയിരുന്നു. സെക്രട്ടേറിയറ്റിനുള്ളിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച സമരക്കാരെ പോലിസ് ബലം പ്രയോഗിച്ചു നീക്കി. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ജല പീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും കെ എസ് ശബരീനാഥും നിരാഹാരം തുടരുന്നു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരാഹാരപ്പന്തലില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയിരുന്നു.

നാളത്തെ മന്ത്രിസഭാ യോഗത്തിലാണ് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷ. എന്നാല്‍ സര്‍ക്കാര്‍ അനുകൂലികളുടെ പ്രസ്താവനകള്‍ സമരക്കാരെ അസ്വസ്തമാക്കുന്നു.

ഉദ്യോഗാര്‍ഥി സമരത്തില്‍ ഇന്നും പ്രക്ഷുബ്ദമായി സെക്രട്ടേറിയറ്റ്;

പ്രതീക്ഷ നാളത്തെ മന്ത്രി സഭാ യോഗത്തില്‍

Tags:    

Similar News