കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ ഇളവ് തേടി പൊതുതാല്‍പര്യ ഹരജി
കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വഭാവിക നീതിയുടെ ലംഘനമാണെന്ന് ഹരജിയില്‍ പറയുന്നു.
കാസര്‍കോട്: കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ ഇളവ് തേടി പൊതുതാല്‍പര്യ ഹരജി. മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് ആണ് കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ എ കെ എം അഷ്‌റഫ് ആവശ്യപ്പെടുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വഭാവിക നീതിയുടെ ലംഘനമാണെന്ന് ഹരജിയില്‍ പറയുന്നു.
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കര്‍ണാടകത്തിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിബന്ധനയെയും ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.