ഛണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഫോട്ടോയും കവര്‍ ഫോട്ടോയും ഹാക്കര്‍മാര്‍ മാറ്റി.എന്‍എഫ്ടി ട്രേഡിങിനെക്കുറിച്ചുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് അറിയുന്നത്.അക്കൗണ്ട് പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.സാമൂഹികമാധ്യമ ഉപയോക്തക്കളാണ് വിഷയം കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും, യുജിസിയുടേയുമെല്ലാം ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ അക്കൗണ്ടും ഹാക്ക് ചെയ്തത്.