സിദ്ദു മൂസ് വാലയുടെ കൊലപാതകം;വിഐപികള്‍ക്കുള്ള സുരക്ഷ പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍
ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തെ തുടര്‍ന്ന് ജനാഭിപ്രയം അറിയാന്‍ നടത്തിയ സര്‍വേയില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നതിനാലാണ് ഈ നീക്കം
പഞ്ചാബ്:വിഐപികളുടെ സുരക്ഷ പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തെ തുടര്‍ന്ന് ജനാഭിപ്രയം അറിയാന്‍ നടത്തിയ സര്‍വേയില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നതിനാലാണ് ഈ നീക്കം.
424 വിഐപികളുടെ സുരക്ഷ പിന്‍വലിച്ച് പത്ത് ദിവസത്തിനുള്ളിലാണ് സിദ്ദു കൊല ചെയ്യപ്പെടുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയുന്നതിനായി ആംആദ്മി സര്‍ക്കാരിനുവേണ്ടി സിവോട്ടര്‍ ഒരു സര്‍വേ നടത്തിയിരുന്നു.സര്‍വേയില്‍ സര്‍ക്കാരിന് പ്രതികൂലമായ അഭിപ്രായങ്ങളാണ് ഉയര്‍ന്ന വന്നത്.
മൊത്തം സര്‍വേയില്‍ പ്രതികരിച്ചവരില്‍ 51 ശതമാനവും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്തത്. 45 ശതമാനത്തിലധികം പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ സര്‍ക്കാരിനെതിരെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്.അതുകൊണ്ടാണ് ുരക്ഷ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സിദ്ദുവിന്റെ രണത്തില്‍ മന്‍പ്രീത് സിങ് എന്ന ആള്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് ഉത്തരാഖണ്ഡില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തത്. ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുളള കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ സംഘം പോലിസിന്റെ നിരീക്ഷണത്തിലായി. 2021 ഓഗസ്റ്റില്‍ മൊഹാലിയില്‍ വെടിയേറ്റ് മരിച്ച അകാലിദള്‍ നേതാവിന്റെ കൊലപാതകത്തില്‍ സിദ്ദു മൂസ് വാലക്ക് പങ്കുണ്ടെന്നും ഇതില്‍ നടപടിയൊന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൊലപാതകം നടത്തിയതെന്നും കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിലെ അംഗം ഗോള്‍ഡി ബ്രാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വച്ചാണ് സിദ്ദു കൊല്ലപ്പെട്ടത്.എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ച് 24 മണിക്കൂറിനുള്ളിലാണ് സിദ്ദു വെടിയേറ്റ് മരിക്കുന്നത്.മാന്‍സയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികള്‍ വെടിവെച്ചത്.ആക്രമത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ സിദ്ദു മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
28 കാരനായ സിദ്ദു പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു.പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മാന്‍സയില്‍ നിന്ന് മല്‍സരിച്ചിരുന്നെങ്കിലും ആംആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു.