നിലമ്പൂർ: നിലമ്പൂർ ഫോറസ്‌റ്റ് ഓഫിസ് തകർത്തെന്ന കേസിൽ പി വി അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു. അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. മറ്റു പ്രതികളെയും റിമാൻഡ് ചെയ്‌തു. ഇവരെ മഞ്ചേരി സബ് ജയിലിലേക്കാണ് മാറ്റുക.