ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍; കൂടിക്കാഴ്ച നാളെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ

നാളെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് കൂടിക്കാഴ്ച

Update: 2024-10-05 11:27 GMT

ചെന്നൈ: ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍ എംഎല്‍എ. നാളെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. തമിഴ്‌നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടു. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അന്‍വറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെ എ എം മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് വിവരം.

ശനിയാഴ്ച പുലര്‍ച്ചെയാണ് പി വി അന്‍വര്‍ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല കേരളത്തില്‍ വേരുറപ്പിക്കാനുള്ള ഡിഎംകെ. ശ്രമങ്ങള്‍ക്ക് ഇതു കരുത്തുപകരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.കൂടിക്കാഴ്ചയില്‍ ഡിഎംകെയുടെ രാജ്യസഭാംഗം എംപി എം എംഅബ്ദുള്ളയും പങ്കെടുത്തു. ഞായറാഴ്ച വൈകിട്ട് വിളിച്ചുചേര്‍ത്തിരിക്കുന്ന പൊതുയോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News