എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-09-09 01:35 GMT

ദോഹ: കണ്ണൂര്‍ ജില്ലയിലെ കണ്ണവത്തിനടുത്ത് ചൂണ്ടയില്‍ നടന്ന എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം ആര്‍എസ്എസ്സും സംഘ്പരിപാരവും നടത്തുന്ന മുസ്‌ലിം ഉന്മൂലന അജണ്ടയുടെ ഭാഗമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസ്താവിച്ചു. കുടുംബത്തോടൊത്ത് ആശുപത്രിയില്‍ പോയി മടങ്ങുന്ന വഴിയില്‍ അപകടത്തില്‍ പെട്ടതാണെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തിച്ച് പുറത്തിറങ്ങിയ പ്രവര്‍ത്തകനെ പിന്നില്‍ നിന്ന് തലക്ക് വെട്ടി മാരകമായി മുറിവേല്‍പ്പിച്ചത് ആര്‍എസ്എസ്സിന്റെ ഭീരുത്വമാണ് തെളിയിക്കുന്നത്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഈ അരുംകൊലയില്‍ പ്രതിഷേധിക്കുകയും അക്രമികളെ ഒറ്റപ്പെടുത്തുകയും വേണം. കൊലപാതകത്തിലൂടെയും ആക്രമത്തിലൂടെയും ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ തകര്‍ത്തുകളയാമെന്നത് സംഘപരിപാരത്തിന്റെ വ്യാമോഹം മാത്രമാണ് എല്ലാര്‍ക്കും തുല്ല്യനീതി പുലരുന്ന അക്രമരഹിത ഇന്ത്യ പുലരുക തന്നെ ചെയ്യുമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.  

Similar News