ക്വട്ടേഷന്‍ സംഘങ്ങള്‍ നാടിനാപത്ത്: എസ്ഡിപിഐ

കണ്ണൂര്‍ ജില്ലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വര്‍ധിച്ചു വരുന്നതായും നാടിന്റെ സമാധാനം തകര്‍ക്കുന്ന സാമൂഹ്യ ദ്രോഹികളായി ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു.

Update: 2021-06-25 10:58 GMT
ക്വട്ടേഷന്‍ സംഘങ്ങള്‍ നാടിനാപത്ത്: എസ്ഡിപിഐ

കണ്ണൂര്‍: ജില്ലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വര്‍ധിച്ചു വരുന്നതായും നാടിന്റെ സമാധാനം തകര്‍ക്കുന്ന സാമൂഹ്യ ദ്രോഹികളായി ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു. ഒരു ടീം സ്വര്‍ണക്കടത്തിന് സഹായം ചെയ്യുമ്പോള്‍ മറ്റൊരു ടീം അത് കവര്‍ച്ച ചെയ്ത് കൊണ്ട് പോവുന്നു.

ജോലിയില്ലാതെ പ്രയാസപ്പെടുന്ന വിവിധ ചെറുപ്പക്കാര്‍ക്ക് പണവും പണ്ടവും വാഗ്ദാനം ചെയ്ത് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനത്തിലേക്ക് അവരെ ആകര്‍ഷിക്കുകയാണ്. നാടിന്റെ സമാധാനം തകര്‍ക്കുന്ന വിധം കള്ളും കഞ്ചാവും വിതരണം ചെയ്ത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇതിനെതിരേ സമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേ ജനകീയ ചെറുത്ത് നില്‍പിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും ഇത്തരം സാമൂഹ്യ ദ്രോഹ സംഘങ്ങള്‍ക്കെതിരേ ഗുണ്ട ആക്റ്റ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് തയ്യാറവണമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

Tags:    

Similar News