കൊടിസുനിയെ ജയിലില്‍ കൊല്ലാന്‍ ക്വട്ടേഷന്‍; അന്വേഷണം തുടങ്ങി

Update: 2021-09-18 03:22 GMT
തൃശൂര്‍; ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടിസുനിയെ ജയില്‍വച്ച് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിയുള്ള പരാതിയില്‍ പോലിസ് ജയില്‍ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു. പോലീസും ജയില്‍വകുപ്പും വെവ്വേറെയാണ് അന്വേഷണം നടത്തുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം.

ഉത്തരമേഖലാ ജയില്‍ ഐ ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് ജയില്‍വകുപ്പിന്റെ അന്വേഷണം. കഴിഞ്ഞ ദിവസം ഇദ്ദേഹം കൊടിസുനിയുടെ മൊഴിയെടുത്തു.

സുനിയെ കാണാന്‍ ജയിലിലെത്തിയ പലരുമായും അന്വേഷണ സംഘം ബന്ധപ്പെടുന്നുണ്ട്. സ്വര്‍ണക്കടത്തുസംഘമാണ് ക്വട്ടേഷന്റെ പിറകിലെന്ന സംശയമാണ് സുനി സുഹൃത്തുക്കളോട് പങ്കുവെച്ചത്. കൊടിസുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലോടെയാണ് ജയിലിലെ ക്വട്ടേഷന്‍ വിവരം പുറംലോകം അറിയുന്നത്.


Tags:    

Similar News