കര്‍ഷകര്‍ക്കുവേണ്ടി വോട്ട് രേഖപ്പെടുത്തുക; ബീഹാറില്‍ മഹാഗട്ട്ബന്ധന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

Update: 2020-10-28 03:46 GMT
കര്‍ഷകര്‍ക്കുവേണ്ടി വോട്ട് രേഖപ്പെടുത്തുക; ബീഹാറില്‍ മഹാഗട്ട്ബന്ധന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ബീഹാര്‍ ജനതയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. ഇത്തവണത്തെ സമ്മതിദാനാവകാശം കര്‍ഷകര്‍ക്കും തൊഴിലില്ലായ്മക്കെതിരേയുള്ള പോരാട്ടങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാന്‍ രാഹുല്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ഇത് നീതിയ്ക്കും തൊഴിലിനും കര്‍സകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള സമയമാണ്. നിങ്ങളുടെ വോട്ടുകള്‍ മഹാഗട്ട്ബന്ധന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി നീക്കിവയ്ക്കുക. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ബീഹാര്‍ ജനതയ്ക്ക് അഭിനന്ദനങ്ങള്‍- രാഹുല്‍ ട്വീറ്റ് ചെയ്തു.

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന രാവിലെയാണ് ആരംഭിച്ചത്. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1,066 സ്ഥാനാര്‍ഥികളാണ് ജനവിധി നേടുന്നത്. മൂന്നു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. എട്ട് മന്ത്രിമാരും മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജതിന്‍ റാം മഞ്ചിയും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്.

Tags:    

Similar News